മെയ് 11 ശനിയാഴ്ച, പൂണിത്തുറ പബ്ലിക് ലൈബ്രറി (വനിതാവേദി ) സംഘടിപ്പിച്ച ചടങ്ങിൽ ‘സ്ത്രീയ്ക്ക് തുല്യപ്രാതിനിധ്യം’ എന്ന വിഷയം ഗഹനമായി ചർച്ച ചെയ്യപ്പെട്ടു. മുഖ്യപ്രഭാഷണം നടത്തിയ ശ്രീമതി ജ്യോതി നാരായണൻ കാമ്പുള്ള ആശയങ്ങൾ ശക്തിയുക്തമായിത്തന്നെ അവതരിപ്പിച്ചു. പുരോഗമനാൽമകമായ നിയമനിർമ്മാണ പ്രക്രിയയോ ടൊപ്പം സാമൂഹ്യകാഴ്ചപ്പാടും, സാഹചര്യങ്ങളും കൂടി അനുകൂലമായി രൂപപ്പെടേണ്ടതുണ്ട്. കേണൽ ഡി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമാന്മാർ ആർ എസ്സ് കുറുപ്, വി വി കുറുപ്, ആർ പി നായർ, ശ്രീമതി ഭാഗ്യം ബാലാജി, ശ്രീമതി ലിജി ഭരത് എന്നിവർ ആശയവിനിമയ വേളയെ മൂല്യവത്താക്കി. ശ്രീമതി ലക്ഷ്മിനായരുടെ സോപാനസംഗീതത്തോടെ ആരംഭിച്ച യോഗത്തിൽ കുമാരി ശ്രീലക്ഷ്മി കവിതയും ആലപിച്ചു. ശ്രീമതി ലിജി ഭരത് നന്ദിപ്രമേയം അവതരിപ്പിച്ചു. മുപ്പതോളം സദസ്യർക്കു, പുരോഗമനാൽമകമായി ചിന്തിക്കാനുള്ള പ്രചോദനമായി ഈ ചടങ്ങ്.