വായന പക്ഷാചരണ സമാപനം
ാളെ ജൂലായ് 7 ഞായറാഴ്ച പെരുമ്പാവൂരിൽ വെച്ചു നടക്കുന്ന സമാപന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശാനുസരണം വായനശാലയിലെ സമാപന യോഗം ഇന്ന് ( ജൂലായ് 6 ശനി ) […]
സ്ത്രീയ്ക്ക് തുല്യപ്രാതിനിധ്യം
മെയ് 11 ശനിയാഴ്ച, പൂണിത്തുറ പബ്ലിക് ലൈബ്രറി (വനിതാവേദി ) സംഘടിപ്പിച്ച ചടങ്ങിൽ ‘സ്ത്രീയ്ക്ക് തുല്യപ്രാതിനിധ്യം’ എന്ന വിഷയം ഗഹനമായി ചർച്ച ചെയ്യപ്പെട്ടു. മുഖ്യപ്രഭാഷണം നടത്തിയ ശ്രീമതി ജ്യോതി നാരായണൻ കാമ്പുള്ള ആശയങ്ങൾ ശക്തിയുക്തമായിത്തന്നെ അവതരിപ്പിച്ചു. പുരോഗമനാൽമകമായ നിയമനിർമ്മാണ പ്രക്രിയയോ ടൊപ്പം സാമൂഹ്യകാഴ്ചപ്പാടും, സാഹചര്യങ്ങളും കൂടി അനുകൂലമായി രൂപപ്പെടേണ്ടതുണ്ട്. കേണൽ ഡി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമാന്മാർ ആർ എസ്സ് കുറുപ്, വി വി കുറുപ്, ആർ പി നായർ, ശ്രീമതി ഭാഗ്യം ബാലാജി, ശ്രീമതി ലിജി ഭരത് എന്നിവർ ആശയവിനിമയ വേളയെ മൂല്യവത്താക്കി. ശ്രീമതി ലക്ഷ്മിനായരുടെ സോപാനസംഗീതത്തോടെ ആരംഭിച്ച യോഗത്തിൽ കുമാരി ശ്രീലക്ഷ്മി കവിതയും ആലപിച്ചു. ശ്രീമതി ലിജി ഭരത് നന്ദിപ്രമേയം അവതരിപ്പിച്ചു. മുപ്പതോളം സദസ്യർക്കു, പുരോഗമനാൽമകമായി ചിന്തിക്കാനുള്ള പ്രചോദനമായി ഈ ചടങ്ങ്.
വായനപക്ഷചാരണത്തിന്റെ ഉദ്ഘാടനം
19/06/2024 വായനപക്ഷചാരണത്തിന്റെ ഉദ്ഘാടനം ചമ്പക്കര സെന്റ് ജോർജ് ഹൈ സ്കൂളിൽ നടന്നു. പൂണിത്തുറ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പി എൻ പണിക്കർ അനുസ്മരണം, വായനദിന പ്രതിജ്ഞ ,വായനപ്പാട്ടുകൾ, സ്കിറ്റ് കൾ എന്നിവ അവതരിപ്പിക്കപ്പെട്ടു. കൊച്ചി അന്തർദേശീയ പുസ്തകോ ത്സവ സമിതിയുടെ വായനാ മധുരം പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെട്ടു. ചടങ്ങിൽ കേണൽ ഡി രാജേന്ദ്രൻ , ശ്രീമതി ലിജി ഭരത് എന്നിവർ സംസാരിച്ചു. വായനാമധുരം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പുസ്തകപ്രദർശനവും ഉണ്ടായിരുന്നു, 30 കുട്ടികൾക്ക് 300രൂപ വീതം വിലയുള്ള പുസ്തകങ്ങൾ സമ്മാനിച്ചു. തുടർന്ന് യൂ പി /ഹൈ സ്കൂൾ തല മത്സരങ്ങൾ (വായന, ചിത്രരചന, എഴുത്തുപെട്ടി )നടന്നു.