ാളെ ജൂലായ് 7 ഞായറാഴ്ച പെരുമ്പാവൂരിൽ വെച്ചു നടക്കുന്ന സമാപന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശാനുസരണം വായനശാലയിലെ സമാപന യോഗം ഇന്ന് ( ജൂലായ് 6 ശനി ) വൈകീട്ട് 5 മണിക്ക് വായനശാലയിൽ വെച്ചു നടത്തി. ശ്രീ ആർ. വേണുഗോപാൽ വായനയെ പരാമർശിച്ചു കൊണ്ട് ആമുഖ പ്രസംഗം നടത്തി. തുടർന്ന് ശ്രീ രവീന്ദ്രൻ ലൈബ്രറി കൗൺസിലിൻ്റെ ലിസ്റ്റിലുള്ള പ്രമുഖ എഴുത്തുകാരെക്കുറിച്ച് ഹ്രസ്വ വിവരണത്തോടെ അനുസ്മരണം നടത്തി. ജനനം, മരണം, പ്രധാന കൃതികൾ, ലഭിച്ച പുരസ്കാരങ്ങൾ എന്നിവ പരാമർശിക്കപ്പെട്ടു. ശ്രീ ആർ. പി. നായർ വായനയെക്കുറിച്ച് ഒരു ചെറു പ്രഭാഷണം നടത്തി. സെക്രട്ടറി ശ്രീ ചന്ദ്രശേഖരൻ വിട്ടുപോയ ചില കണ്ണികൾ പൂരിപ്പിച്ചു കൊണ്ട് കൃതജ്ഞത പ്രകാശിപ്പിച്ചു.